Sunday, 5 October 2008

The English Premier League

ദൈവത്തിനു ഒരായിരം നന്ദി......ചെറുപ്പം മുതല്‍ക്കുള്ള ഒരഗ്രാഹമാണ്‌ നമ്മുടെ ഇന്ത്യക്ക്‌ പുറത്ത് പോയി ഒരു സ്റ്റാന്‍ഡേര്‍ഡ് ക്രിക്കറ്റ് tournament കളിക്കണമെന്നു. ഇന്ന് ദൈവാനുഗ്രഹത്തല്‍ അതു യാഥാര്‍ത്ഥ്യാമാവുകയാണ്‌. ഞാന്‍ ഇംഗ്ലണ്ടില്‍ തേമ്സ് വാലീ ലീഗ് കളിക്കാന്‍ പോകുന്നു. കടം വാങ്ങിയ പാഡും ഗ്ലോവ്സും അണിഞ്ഞ്‌ ഗ്രൌണ്ടില്‍ തൊട്ട്‌ വന്ദിച്ചു ഞാന്‍ കളിക്കാനിറങ്ങി.

Opener ആണ്. ക്രീസില്‍ ചെന്ന് നിന്നു ഏതു സ്റ്റമ്പിനു ഗാര്‍ഡെടുക്കണമെന്നൊരു ഡൌബ്‌ട്.

മിഡില്‍ സ്റ്റമ്പു വേണോ അതോ ലെഗ് സ്റ്റമ്പു വേണോ അതോ മിഡില്‍ ആന്‍ഡ്‌ ലെഗ് വേണോ??

ആദ്യത്തെ കളിയല്ലേ...ഏതായാലും മീഡിലോ ലെഗ്ഗോ എടുക്കാം...രണ്ടും കെട്ട സ്ഥലത്ത് എടുക്കണ്ട........

അമ്പയറിനെ നോക്കി ലെഗ് സ്റ്റമ്പിന്റ്റെ sign കാണിച്ചു..............

"ദാറ്റ്സ് ലെഗ് സ്റ്റമ്പ്".........അമ്പയര്‍ കാറി..............

ബാറ്റ് കുത്തി നിന്നില്ല..........................

Shoom!!!!!!!!!!

ന്താപ്പിവിടെ നടന്നേ.........ന്തിനാ എല്ലാവരും തുള്ളി ചാടണെ.......................

അയ്....വിക്കറ്റ് കാണാനില്ലല്ലോ......................ദിപ്പ ഗാര്‍ഡെടുത്തപ്പ കണ്ടതാണല്ലോ..............

ഔട്ടായാ????........റെഡിയായില്ല എന്നു പറഞ്ഞാലോ.............................

ഒന്നും മനസ്സിലാവുന്നില്ല....ഞാന്‍ അമ്പയറിനെ നോക്കി..............

ആ പഹയന്‍ ഒരു വിരല്‍ ചൂണ്ടി നില്‍ക്കുന്നു. ഏതു വിരലാണോ അവന്‍ ചൂണ്ടി കാണിച്ചത്‌..............."ച്ചേയ്‌...സമയം മെനക്കെടുത്താതെ ഒന്നെറങ്ങി പോടേയ്......" എന്നാണോ അവന്റെ മുഖം പറയുന്നത്‌.

ച്ചേയ്‌...നാണക്കേടു....ഗോള്‍ഡന്‍ ഡക്...പന്തു തൊടാന്‍ പോലും പറ്റിയില്ല.......സുമുകുട്ടന്‍ US-ലാണെങ്കില്‍ atleast ക്യാച് പ്രാക്റ്റിസെങ്കിലും എതിര്‍ ടീമിന് കൊടുക്കാറുണ്ട്‌. അവന്റെ കളി കണ്ടു US Goverment അവനെ തൊഴച്ചീല്‍ ടീമിലെടുത്തൂന്നാ കെട്ടത്‌.

ശെയ്...ഇതിപ്പ എന്താ എനിക്ക്‌ പറ്റിയത്‌. എന്റെ പഴയ കളിയൊക്കെ എവിടെ?

പഴയ കളിയാ.................!!!!???? അതിനു പണ്ടെപ്പഴാ ഞാന്‍ കളിച്ചിട്ടുള്ളേ..................????

പണ്ടു college canteenil ചായ കുടിക്കാന്‍ പോയ വഴിക്ക്‌, college certificates അടിക്കാന്‍ പോയ Sajithinu ചായ വാങ്ങി കൊടുത്ത വകയില്‍ ഒരു college team certificate തരപ്പെടുത്തിയതൊഴിച്ചാല്‍ ഞാന്‍ എന്നാ കളിച്ചിട്ടുള്ളേ.....??

പിന്നെ കളിച്ചിട്ടുണ്ടു...കാക്കനാട്ടെ തെങ്ങിന്‍ പറമ്പില്‍, മടലു ബാറ്റും റബ്ബര്‍ പന്തും കൊണ്ടു....അന്ന് നാലു പേരു തികച്ചു ടീമിലില്ല......................

ശെയ്...എന്നാലും ഞാന്‍ എന്തെല്ലാമാ കാച്ചിയത്‌...........ഞാന്‍ കളിച്ചു മടുത്തതാണെന്നും, ടീമിലെ മാച്ച് വിന്നര്‍ ആണെന്നുമൊക്കെ......................

അല്ല അതിലിപ്പെന്താ കൊഴപ്പം...?? കളിച്ചു മടുത്തു എന്നുള്ളത് ശരിയല്ലേ...മടുത്തത്‌ ബാക്കിയുള്ളവര്‍ക്കാണെന്നു മാത്രം...
പിന്നെ മാച്ച് വിന്നര്‍ ആണെന്ന കാര്യം...എന്റെ ഒരൊറ്റ performance കൊണ്ട്‌ മാത്രം എത്ര കളിയാ എതിര്‍ ടീം ജയിച്ചേക്കുന്നതു....മാച്ച് വിന്നര്‍ എന്നാല്‍ കളി ജയിപ്പിക്കുന്നവന്‍ എന്നല്ലേ ഉള്ളൂ..ഏതു ടീമിനെ എന്നില്ലല്ലോ.......

ഏതായാലും ചളിപ്പു എന്നൊരു വികാരം ലവലേശം പോലും ഇല്ലാതെ India-Pak മാച്ചില്‍ Sachin ഔട്ടായി വരുന്ന പോലെ.....തലയാട്ടി...desperation-നും പിന്നെ നവരസങ്ങളെ കൂടാതെ ജഗതി കണ്ടു പിടിച്ച പുതിയ രസവുമായി ഞാന്‍ pavilion-ക്കു നടന്നു.

"Bad luck", "unlucky" തുടങ്ങിയ comments കേള്‍ക്കുന്നു. എന്നെ പറഞ്ഞതാണോ അതോ എന്നെ ടീമിലെടുത്ത ടീമിന്റെ അവസ്ഥ പറഞ്ഞതോ എന്തോ??

pavilion എത്തിയതും മുന്നില്‍ കുടവയറന്‍ captain..എന്നെ side-ലേക്ക് മാറ്റി ഒരൊറ്റ ചോദ്യം.......

"Have you really played in India??"

ങേ...ആരാ...എന്താ...എപ്പ...എവിടെ??




*************************************
സംഗതി ഇതൊക്കെയാണെങ്കിലും ജസ്റ്റിനാണ്‌ (ജസ്റ്റിനോ അതാരാ..pre-dregreeക്കു ഒപ്പം പഠിച്ച?? അതിനവനു കളിയറിയോ...???Ohh just-നു) എനിക്ക്‌ best player award miss ആയത്‌. ഏറ്റവും നന്നായി perform ചെയ്യുന്ന കളിക്കാരെ സെലക്റ്റ് ചെയ്തു അവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കും. അതാണു രീതി. ആ ലിസ്റ്റില്‍ ഞാനുണ്ടെങ്കില്‍ ഒറപ്പാണു എനിക്ക്‌ തന്നെ award കിട്ടുമെന്നു............

ങ്ങേ??? .....അപ്പ നീ ലിസ്റ്റില്‍ ഇല്ലേ???

ങ്ങേ....എന്തോ??...ആരാ എന്നെ വിളിക്കണേ അവിടെ...ദേ ഞാന്‍ വര്നു..............

**************************************

വാല്‍ക്കഷ്ണം:

Eventually I ended this season in the league with top scoring in a game against deadly pace attack I have ever faced, with handful of wickets and three stunning flying cathes……

ഹോ!!!

No comments: