Tuesday, 14 October 2008

ഒരു ടെലിഫോണ്‍ സല്ലാപം

ബാംഗ്ലൂരിലെ ഒരു തണുത്ത പ്രഭാതം. അന്നൊരു ദീപാവലി ദിനമായിരുന്നു. ഒഴിവുദിനമായിട്ടും ഓഫീസില്‍ പോകേണ്ടി വന്ന ഞങ്ങളുടെ വിധിയെ പഴിച്ചു ഞാന്‍ എന്റെ ദൈനംദിന ജോലിയിലേക്ക് കടന്നു. ഓഫീസില്‍ ഹാജര്‍ നില വളരെ കുറവ്. അത്യാവശ്യം മെയില്‍ ചെക്കിംഗും മറ്റും കഴിഞ്ഞതിനു ശേഷം ഞാന്‍ ചായ കുടിക്കാന്‍ കൂട്ടുകാരുമൊത്ത്‌ കഫറ്റേരിയിലേക്കു നീങ്ങി. പുറത്ത് പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കേള്‍ക്കാം. പടക്കം പൊട്ടിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്താ ഞാന്‍ എഴുതുന്ന കോഡ്‌ എട്ടു നിലയില്‍ പോയി പൊട്ടുന്നുണ്ടല്ലോ..പിന്നെ sound-നാണെങ്കില്‍ client-ന്റെ തെറി വിളിയും. അങ്ങനെ നോക്കുവാണെങ്കില്‍ ഞങ്ങള്‍ക്കെന്നും ദീപാവലിയും വിഷുവും ആണ്. ഒരു കപ്പ്‌ ചായയുമായി ബാംഗ്‌ളൂര്‍-ഹോസൂര്‍ ഹൈവെയിലൂടെ നാടിനുനേരെ നീങ്ങുന്ന വണ്ടികളെ നോക്കി ഒരു നെടുവീര്‍പ്പോടെ ഞാന്‍ നിന്നു. അപ്പോഴാണ് അടുത്ത പ്രോജക്‌റ്റിലെ നമ്മുടെ മലയാളി പയ്യന്‍ വന്നത്‌.

"അളിയാ......ചെറിയ ഒരു കോളുണ്ട്‌.......ഒരു ചെല്ലകിളി......നീ ഈ നമ്പര്‍ പിടി....കഴിഞ്ഞാഴ്‌ച്ച യാഹൂ ചാറ്റീല് കിട്ടിയതാ.......ആളു ഒരു പഞ്ചാരായ..നീ വേണേല്‍ വിളിച്ചു സൊള്ളിക്കോ....പേരു പ്രിയ..."

സംഗതി ഇന്നെ വരെ ചെയ്യാത്ത പണിയാ...മാത്രമല്ല തന്നത്‌ ലവനായത്‌ കൊണ്ട്‌ എനിക്കത്ര ധൈര്യം പോരാ...വലിപ്പീരാണോ??? അവന്‍ valippeerologiyil ബിരുദം എടുത്തവനാ.....

"എടേയീ...തറവാട്ടില്‍ പിറന്ന നമുക്ക് പറ്റിയതാണോടേയ് ഈ പണിയൊക്കെ?"

"ഡേ...നിന്നു കഥാപ്രസംഗം നടത്താതെ വേണേല്‍ വിളിച്ചു സൊള്ളാന്‍ നോക്ക്‌......"

നമ്മളെ ഈ ചീള്‌ കേസിനൊന്നും കിട്ടില്ല എന്നു പറഞ്ഞെങ്കിലും ഞാന്‍ ആ നമ്പര്‍ നോട്ട്‌ ചെയ്തിരിന്നു.

resist ചെയ്യാന്‍ പറ്റുന്നില്ല. കൂട്ടുകാരെ എല്ലാം സൈഡ് ആക്കി ഞാന്‍ കഫറ്റേരിയയില്‍ എകനായി....

എന്തു നോക്കാന്‍, പോയാല്‍ ഒരു call കിട്ടിയാല്‍ ഒരു കോള്.............

രണ്ടും കല്‍പ്പിച്ചു ഞാന്‍ വിളിക്കാന്‍ തീരുമാനിച്ചു. സ്വന്തം identity ഒരു കാരണവശാലും റിവീല്‍ ചെയ്യരുത്‌...പേരു മാറ്റി പറയാം. സംഗതി ഉടായിപ്പായതു കൊണ്ടോ എന്തോ മനസ്സില്‍ ആദ്യം വന്നത്‌ അമ്മാവന്റെ മകന്‍ Arun-ന്റെ മുഖമാണ്‌. (Arune .....ക്ഷമിയെടാ സത്യമായിട്ടും natural-ലായി വന്നതാണു)

നമ്പര്‍ കുത്തി. പച്ച ബട്ടന്‍ ഞെക്കി.

ഫോണില്‍ ഒരു മണിനാദം, പിന്നെ ഒരു കിളിനാദം.

ചെറിയ ഒരു ഉള്‍പുളകത.

"ഹലോ പ്രിയയല്ലേ.....How are you?"

"mm........അതേ..I am fine.. ഇതാരാ?"

'ഓ...ഇത്ര പെട്ടന്നു മറന്നോ...ഈ ശബ്ദം ഓര്‍മയില്ല..."

'നിങ്ങളിതാരാണെന്ന് പറയൂ..." (ശബ്ദം കുറച്ചു കനക്കുന്നുണ്ടോ??)

"ഞാന്‍ അരുണ്‍..."

"അരുണ്‍....." ".........അന്ന് ആ മോതിരം......."

ഒരു നിമിഷം ഒരു നിശബ്ദത...പിന്നെ ഇടി വെട്ടുന്ന പോലെയൊരു മുഴക്കം...

"who gave you this number. why the hell did you call up?"

ങേ...ആരാ..എന്താ???

ടക്‌ ടക്‌ ടക്‌.........

എന്താ ആ ശബ്ദം.....അയ്‌..കാല്‍മുട്ടു കൂട്ടി ഇടിക്കുന്നതോ അതോ നെഞ്ചിടിക്കുന്നതോ.....

രണ്ടും നല്ല ഹൈ പിച്ചിലായതിനാല്‍ ഏതാണെന്നങ്ങടു മനസ്സിലാവുന്നില്ല...............

അവള്‍ phone cut ചെയ്തു.

നന്നായി.... ഇല്ലേല്‍ കാണായിയിരുന്നു....(എന്തു???)

ഈ അരുണ്‍ എന്ന പേരു പറഞ്ഞതാ പ്രശ്നമായേ....എടാ ദ്രോഹി arune.....

അല്ല ന്തൂട്ടാ ഈ മോതിരം കേസ്‌, മോതീരവുമായി ബന്ധപ്പെട്ടു എനിക്കറിയാവുന്ന ഒരൊറ്റ കേസ്‌ കുട്ടിക്കാലത്ത് നടന്നതാണ്.

പണ്ട് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാന്‍ പോയ സമയം. തൊഴുകുന്നതിനേക്കാള്‍ തൊഴുത് കഴിഞ്ഞു വഴിയോര വിപണികളില്‍ ചുറ്റി പറ്റി നടക്കാനും ഇടിവളയും, രൂദ്രാക്ഷ മാലയും ചുവന്ന oval shapil സ്വര്‍ണ നിറത്തിലുള്ള ഗുരുവായൂരപ്പന്റെ മോതിരം വാങ്ങാനുമായിരുന്നു ഞങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം. അതിനു ശേഷം Indian coffee ഹൌസില്‍ നിന്നും ഒരു മസാല ദോശയും ചായയും. എന്താണെന്നറിയില്ല ഉള്ളൂ തുറന്നു ദൈവത്തെ വിളിക്കുന്നത്‌ കൊണ്ടാണോ എന്തോ, തൊഴിതീറങ്ങിയാല്‍ എന്തെന്നില്ലാത്ത ഒരു വെശപ്പാണ്‌.

അങ്ങനെ ഒരിക്കല്‍ ഇടിവളയും മറ്റും നോക്കുന്നതിനിടക്കാണ്‌ കടക്കാരന്‍ അറിയാതെ ഒരു മോതിരം Anu അടിച്ചു മാറ്റിയത്‌. അടിച്ചു മാറ്റി പോക്കറ്റിലിട്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും അടുത്തു കിടന്ന കല്ലില്‍ തട്ടി കമന്നടിച്ചു വീണതും ഒരുമിച്ചായിരുന്നു. ശ്രീ ഗുരുവായൂരപ്പ സന്നീധിയില്‍ ഒരു പാവം കടക്കാരനെ വലിപ്പിക്കാന്‍ നോക്കിയതിനു ഉണ്ണി കണ്ണന്‍ തന്ന ശിക്ഷയാണെന്നു കരുതി അപ്പോള്‍ തന്നെ മോതിരം കടക്കാരന്‍ അറിയാതെ പഴയ സ്ഥാനത്ത്‌ തിരിച്ചു വക്കുകയും ചെയ്തു.

ഈയൊരു സംഭവം അല്ലാതെ മോതിരവുമായി എനിക്കെന്ത് ബന്ധം. മാത്രമല്ല അന്ന് കൂടെ ഉണ്ടായി എന്നല്ലാതെ മോതിരം അടിച്ചു മാറ്റിയത്‌ ഞാനല്ലല്ലൊ...

കിണി കിണീം കിണി കിണീം.......

phone വീണ്ടും അടിക്കുന്നു. unknown number. ഞാന്‍ ഫോണെടുത്തു...

"ഹലോ...."

"ഹലോ This is Priya again...." "Please dont call me again....If you again do I will report it to Police"

"ന്ത്‌? പെങ്ങളെ ഞാന്‍ നീങ്......."

phone കട്ടായി..

ഹോ...നല്ല തറവാട്ടില്‍ പിറന്ന കുട്ടി. എന്തു അന്തസ്സുള്ള പെരുമാറ്‍റം. വീട്ടുകാര്‍ക്ക് വിളിച്ചോന്നോരു doubt..........................

എന്തായാലും ബോധം ഒരു മിനിറ്റു നേരത്തേക്കൊന്നു മിന്നി മാഞ്ഞത് കൊണ്ട്‌ ഒന്നും കേട്ടില്ല.

ആകെ വെയര്‍ത്തിരിക്കുന്നു......സോക്സിന്റെ അടി വരെ നനഞ്ഞു......

"ഏ Reddy ഇവരെ (facilities team) ആ AC ഒന്നു Full-ല്‍ ഇടു...വെയര്‍ത്തിട്ട്‌ വയ്യ......"

"അല്ല sir AC maximum-ത്തിലാണല്ലോ...മാത്രമല്ല നല്ല തണുപ്പും ഉണ്ട്‌................."

"താന്‍ പറേണത് ചെയ്യടോ........................."

"അല്ല ഈ തണുത്തു വിറക്കുക എന്നു കേട്ടിട്ടുണ്ട്‌, ഈ തണുത്തു വെയര്‍ക്കുക എന്നത്‌ ആദ്യമായി കേക്ക്വാ......"

എന്തായാലും എന്റെ ചേട്ടന്മാരെ...ഈ സംഭവത്തിനു ശേഷം ഒരു പെണ്‍കുട്ടിക്കും ഞാന്‍ phone ചെയ്തിട്ടില്ല. phone പോയിട്ട്‌ ഒരു email പോലും അയച്ചിട്ടില്ല. സത്യം.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ Aqua Fresh-ന്റെ 2.5 Lr bottle ഞാന്‍ ഒറ്റ ഇരിപ്പിനു തീര്‍ത്തു അന്നു.

No comments: