സംഗീതം പഠിക്കണമെന്ന മോഹവുമായി എത്തിയത് വടക്കേലെ ചന്ദ്രന്‍ മാഷിന്റെ മുന്‍പില്‍.....
ദക്ഷിണ വക്കാന്‍ തന്ന വെറ്റില എടുത്തു മുറുക്ക്വോം, ഒറ്റ രൂപാ തുട്ടു കൊണ്ട് ദേശിമുക്കിലെ ഇക്കയുടെ കടയില്‍ നിന്ന് ചൌ മിട്ടായീം 20- നൂറ്റാണ്ടിലെ ലാലേട്ടന്റെ വെള്ള തൊപ്പീം ഗ്ലാസ്സും വച്ച ലേബലും വാങ്ങിച്ചതിനാല്‍ ദക്ഷിണ വച്ചില്ല...
മാഷ് ടെ കാല്‍ തൊട്ട് വന്ദിച്ചു...
ഒന്നു സ്വരം പാടാന്‍ പറഞ്ഞു...
പാടി കഴിഞ്ഞ ശേഷം മാഷ് ദയനീയമായി ഒന്നു നോക്കി...
ഒന്നു കൂടി മാഷേ തൊഴുതിട്ട് പറഞ്ഞു....
മാഷേ...ഗുരുവായൂര്‍ അമ്പലത്തില്‍ പാടണംന്നാ ആഗ്രഹം....
തലയില്‍ കൈ വച്ചു മാഷ് പറഞ്ഞു "അല്ല..അമ്പലത്തില്‍ ഒരു കുളം ഉണ്ടല്ലോ..."
മാഷേ............
തളര്‍ന്നില്ല...
"ന്റെ മോന്‍ സംഗീതം അഭ്യസിക്കുന്നുണ്ട്ട്ടാ...നന്നായി പാടും..സംഗീത ചക്രവര്‍ത്തി ടാന്‍സെനെ പോലെ....."
സുഹൃത് സദസ്സിലെ വെടി പറച്ചിലില്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ അഭിമാന പൂര്‍വം ശിരസ്സുയര്‍ന്നു.
"അതെന്താ മാഷേ..നിങ്ങടെ മോനും പാടി മഴ പെയ്യിക്കുമോ?"
"ഇല്ല....മഴ പെയ്യിക്കില്ല...പാടി കൊളമാക്കും...രണ്ടായാലും വെള്ളമാണല്ലോ............"
അച്ഛാ......(ബഹുത് അച്ഛാ.....)
വേനലവധിയില്‍ ഉറ്റ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കെടത്തി പാടിക്കുന്ന tape recorder-ല്‍ നിന്ന് പാട്ട് കേള്‍ക്കുന്നു...
ഏതു കഴുതയാടാ ഈ കാള രാഗം പാടുന്നേ എന്ന ചോദ്യത്തിനു അല്ലെടാ ഇതു കഴിഞ്ഞ തവണ വന്നപ്പോ നീ പാടി record ചെയ്തതാ....എന്നു കേട്ട് ഇളിഭ്യാനായി നിന്നു..
അതു പിന്നെങ്ങനാ... സംഗതി നോക്കണ്ട സമയത്ത് പരശു മാമേടെ മോള്‍ സംഗീതേനെ നോക്കി നടന്നു....
ഇപ്പ സംഗതീം ഇല്ല സംഗീതേം ഇല്ല....
പിന്നെ പാടിയത് കലാലയ ജീവിതത്തില്‍ ബിരുദ പഠനത്തിനിടക്കാണ്...
പാടി മുഴുമിപ്പിക്കുന്നതിനു മുന്‍പ് college union-കാര്‍ എന്റെ സ്വര സ്ഥാനത്തിനു പിടിച്ചു പറഞ്ഞു (കഴുത്തിനെന്ന് സാരം), ഇനി മേലാല്‍ stage-ല്‍ കേറി പോവരുത്...പരിപാടി ഇല്ലേല്‍ പോലും...
നവ രാത്രി സംഗീത ഉത്സവത്തിന് പാട്ടു കേള്‍ക്കാന്‍ വേണു മാഷെ കൂട്ടി പോയ അഛനോട്, ഹാളിന്റെ മുന്‍പില്‍ ബസ് കാത്ത് നിന്ന മധ്യ വയസ്കനായ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയും ഓടുന്ന കണ്ടു സാന്ദര്‍ഭികമായി വേണു മാഷ് പറഞ്ഞു......
മാഷ് ടെ മോന്റെ പാട്ട് തൊടങ്ങീന്ന് തോന്നുന്നു....
(ബസ് മുന്നില്‍ കേററി നിര്‍ത്തിയത് കൊണ്ടാണ് അവര്‍ ഓടിയത്.....)
ഏതായാലും യാത്ര തുടരുന്നു..... safaron ki zindagi jo kabhi nahi kadham ho jaathi hain.....
Tuesday, 11 May 2010
Saturday, 1 May 2010
ഇടവേള
മനസ്സില്‍ തോന്നിയതെന്തോ കുറിച്ചു...
എഴുതി. ബ്ലോഗ് പോസ്റ്റ് ആയി പബ്ലിഷ് ചെയ്തു....
അതു വായിച്ചിട്ട് ഒരുവന്‍: കൊള്ളാമല്ലോ!! നീ പണ്ടേ എഴുതാറുണ്ടായിരുന്നോ??
ഏയ്..അങ്ങനെയൊന്നുമില്ല..എന്റെ വീട്ടുകാര്‍ നന്നായി എഴുതുമായിരിന്നു.....എന്നെ പണ്ടേ എഴുതി തള്ളിയതാ......
മറ്റൊരുവന്‍: "Keep Writing"......
ഏയ് അല്ല...സത്യമായിട്ടും കീപ് അല്ല...ഞാന്‍ തന്നെ എഴുതിയതാ..അയ്യേ ശേയ്...
പഴയ പോസ്റ്റുകള്‍ വായിച്ച ഒരു ഉറ്റ സുഹൃത്ത്, മഞ്ചാടി വരികയുടെ പത്രാധിപര്‍ ശ്രീ മൈ...മൈ...മൈത്രേയന്റെ നിരന്തരമായ അഭ്യര്‍ഥതന മാനിച്ചു ഒരിടവേളക്ക് ശേഷം വീണ്ടു എഴുതുന്നു.......
പെട്ടന്നു വേണമെന്നു പറഞ്ഞപ്പോള്‍ പണ്ടെപ്പഴോ കടല കൊറിച്ചു ...ശെയ്..മാറിപ്പോയി...കടലാസ്സില്‍ കുറിച്ച ചില സന്ദര്‍ഭങ്ങള്‍ post-ന്നു...
ഏതായാലും becham-മും ronaldo-യും ചെയ്ത പോലെ ഞാനും എന്റെ മുട്ടു കാല്‍ insure ചെയ്തു. ഇല്ലേല്‍ മാന്യ വായനക്കാര്‍ അതു ബുക് ചെയ്താലോ....
ഈശ്വരോ രക്ഷതു....

Friday, 2 January 2009
ഒരു തീവ്രവാദ ബന്ധം
"Seek Assistance" മുന്‍പിലെ Screen-ല്‍ തെളിഞ്ഞു വന്നു. London Heathrow Underground Tube Station-ണു സംഭവ സ്ഥലം.
London-ല്‍ Transport system zone based ആണ്. അതായത് മൊത്തത്തില്‍ London ഏതാണ്ട് 6 circles ആയി divide ചെയ്തിരിക്കുന്നു. Heart of the city zone 1 ആണ്. Heathow zone 5 ലും, അതായത് almost London outskirt. എന്റെ Office zone 1-ന് അടുത്തായതിനാലും താമസിക്കുന്നത് zone 4 ആയത് കൊണ്ടും എന്റെ pass zone 1-4 ആണ്. അനധികൃതമായി വേറെ zone-ല്‍ പ്രവേശിയ്ക്കാന്‍ പറ്റില്ല. സദാ സമയവും CCTV-യും Security-യും ഉണ്ടാവും എന്ന കാരണത്താല്‍ gate ചാടി കടക്കാനും പറ്റില്ല. അങ്ങനെയൊരു പ്രശ്നത്തിലാണ് ഞാനും പെട്ടത്. Heathow zone 5-ല്‍ ആയതിനാല്‍ gate തുറക്കുന്നില്ല. Screen-ല്‍ Seek Assistance എന്നു വരുന്നു.
"Suttum vizhi chudare......" ഞാന്‍ ചുറ്റിനും നോക്കി.
നോ രക്ഷ....
അപ്പോഴാണ് മൊത്തത്തില്‍ India-ക്കാര്‍ക്കും, പ്രത്യേകിച്ച് Malayalikkum ഉള്ള ആ ഒരു സംഗതി എനിക്ക് വന്നത്.....വക്രബുദ്ധീ. Baggage പോകാനുള്ള gate തുറന്ന് കിടക്കുന്നു. Security guards ഏതോ tourist-മായി സംസാരിച്ച് കൊണ്ട് നിക്കുന്നു. ഇതു തന്നെ അവസരം. ഒന്നുമറിയാത്ത പോലെ ഞാന്‍ decent ആയി നടന്നു.
gate കടന്നില്ല.......
"നിക്കെടാ അവിടെ..."
ഞാന്‍ ജെട്ടി.....ച്ചേയ് sorry ഞാന്‍ ഞെട്ടി....
തള്ളേ police!!! ഏയ് ഞാന്‍ അല്ല...എന്നെ അല്ല...........
ഡേ.... നിന്നെ തന്നെ.....ചൊമല shirt
ഏയ്....എന്നെ ആവില്ല ഇതു light ചൊമപ്പാ........
ഈശ്വരാ...എന്താ ചെയ്യ്‌ണ്റെ...ഓടണോ???....വേണ്ട....CCTV-യും മറ്റും ഉള്ളതാ. Securities gurantee-യായിട്ടു പിടിക്കും. ഹോ....പിടിച്ചു കഴിഞ്ഞാല്‍ എന്റെ ഒരു അവസ്ഥ?? അല്ലെങ്കിലേ comma പോലുള്ള എന്നെ കുനിച്ചു നിര്‍ത്തി ഒന്നു തന്നാല്‍ ചോദ്യ ചിഹ്നം പോലെയാവും.
അല്ലെങ്കിലേ ഓടാന്‍ ഞാന്‍ അത്ര പോരാ. പിന്നെ ഓടിയിട്ടുണ്ട് ഇതിനു മുന്‍പ്..ആറാം claasile sports day-യുടെ അന്നു. ഓട്ടം വെറും 100 meter ആയിട്ടും എത്ര ഓടിയിട്ടും അങ്ങടു എത്തുന്നില്ല. കാണാന്‍ നിന്ന തരുണിമണികള്‍ ഒരു ചമ്മിയ ചിരി ചിരിച്ച ഒരു ഓര്‍മ്മയുണ്ട്. പിന്നെ ബോധം വന്നത് Jossitta sister മോന്തക്ക് വെള്ളം തെളിച്ചപ്പോഴാണ്. അതിനു ശേഷം ഓടിയത് collegil വച്ചിട്ടാണ്. പക്ഷേ അന്ന് നല്ല speed ഉണ്ടായിരുന്നു. കാരണം ഓടിയത് ജീവനും കൊണ്ടായിരുന്നു. നാട്ടുകാര്‍ ഓടിച്ചതാണു.
ഇനിയിപ്പം നമ്മുടെ സ്ഥിരം number തന്നെ ശരണം. കാലാകാലങ്ങളായി ഞങ്ങള്‍ പ്രയോഗിച്ചു തെളിയിച്ച അതേ തന്ത്രം. Schoolil progress card ഒപ്പിടേണ്ടി വരുമ്പോള്‍ അച്ഛന്റെ അടുത്തു പ്രയോഗിക്കുന്ന അതേ തന്ത്രം. Collegil attendance ഇല്ലാതെ വരുമ്പോള്‍ teacher-ന്റെ അടുത്തു പ്രയോഗിക്കുന്ന അതേ തന്ത്രം.
കരഞ്ഞു കാലു പിടിക്കുക.... ഇനിയിപ്പ അതു തന്നെ രക്ഷ.
"അണ്ണേ.....അറിയാതെ പറ്റി പോയതാ...zone 5..."
ഡേ നിര്‍ത്തെടെ... നിന്നെ check ചെയ്യണം..അങ്ങോട്ട് മാറി നില്ലേടെ.........
അയ്യേ..ഇതീനാണൊ!!! വെറുതെ പേടിച്ചു....വീണ്ടും ഉള്ള നെഞ്ച് ആവുന്നത്ര വിരിച്ചു ഞാന്‍ നിന്നു.
നിന്റെ full details പറയടേയ്.........
എന്തിനണ്ണേ???
Matrimoniyil ഇടാന്‍....
പിന്നെ വെര്‍തെ....
ച്ചീയ് പറയടേയ്.....This is for anti-terrorism....
"Yes...no..aunti...I know only one aunty..Shantha aunty...ലോ ലപ്പുറത്തെ വീട്ടിലെ.....
നിര്‍ത്തെടെ നിന്റെ height പറ....
5" 10'
ഡേ.. സമയമല്ല നിന്റെ പൊക്കാമാ ചോദിച്ചത്. ശരി...ഒരു 5" 6' എഴുതും. നിന്റെ weight?.
70 kg
നിന്റെ മാത്രം weight പറഞ്ഞാ മതി....
സത്യമായിട്ടും അറുപത്തിയെട്ടു അണ്ണേ...കഴിഞ്ഞാഴ്‌ച്ച നോക്കിയതാ..ആ..65....yes sixtytwo.
hmmm.....ഒരു 60 എഴുതും...5 kg അവന്റെ head weightaa.
നീ വല്ല Al-Queda യിലും അംഗമാണോടേയ്?
ന്തൂട്ട് കൊയ്ത്ത്?
കൊയ്ത്തും മെതിയും ഒന്നുമല്ല. Al-Queda ഫീകര സംഘടന (ധീരതയിലെ "ബ").
Al-Quedaya???....ഇനി Collegil വച്ചു ഞാന്‍ ആജീവാനാന്ത അംഗം ആയ Al-Valathi സംഘടനയാണോ ലവന്‍ ഉദ്ദേശിച്ചത്??
പക്ഷേ അതിനു മാത്രം കുറ്റമൊന്നും നമ്മള്‍ ചെയ്തിലാല്ലോ. Youth festivalinte അന്ന് girls-ന്റെ care takers section ചോദിച്ചു വാങ്ങി dressing room-ല്‍ ഒളിഞ്ഞു നോക്കിയതും, പാതി രാത്രി ladies hostel-ല്‍ ഗുണ്ട് വലിച്ചെറിഞ്ഞതും, പിന്നെ ഓണാഘോഷത്തിന് കസവ് സാരി ചുറ്റി നിന്ന തരുണിമണികളുടെ മേല്‍ ചെളി തേറിപ്പിച്ചതും, നിലത്ത് നിന്ന് പൈസ പെണ്‍കുട്ടികളെ കൊണ്ട് ഏടുപ്പിക്കുന്നതും....തുടങ്ങിയ ചെറിയ ചെറിയ കലാപരിപാടികള്‍ അല്ലേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ. അതിനു ഞങ്ങളെ ജയിലില്‍ ഇടുക എന്നു വച്ചാല്‍.. ladies hostel-ന്റെ മതില്‍ ചാടി പെണ്‍കുട്ടികളുടെ വളരെ അത്യാവശ്യമുള്ള ചില വസ്ത്രങ്ങള്‍ അടിച്ചു മാറ്റുകയും, പോരാതെ അതു ഉടമസ്ഥയുടെ പേരു സഹിതം mens hostel-ല്‍ പൊതു പ്രദര്‍ശനത്തിനു വക്കുക്കയും ചെയ്ത ഷിജുവിനെയൊക്കെ തൂക്കി കൊല്ലണമല്ലൊ!!!!
മാത്രമല്ല, അന്ന് ഒളിഞ്ഞു നോക്കിയിട്ടാണെങ്കില്‍ ആകെ S-4 പെണ്‍ കൊടികള്‍ മുടി ചീകുന്നതും പേന്‍ കൊല്ലുന്നതുമല്ലാതെ ഒന്നും കണ്ടില്ല എന്നതാണു സത്യം. Costume change ചെയ്യാന്‍ വന്ന Deepthi ഉള്ളില്‍ t-shirt ഇട്ട് ഞങ്ങളെ പറ്റിച്ചെങ്കിലും, Vandhanam-ത്തിലെ Mukesh-നെ പോലെ "എല്ലാം കണ്ടളിയാ...." എന്നു അടുത്ത ദേവസം മുതല്‍ പാട്ടാക്കിയിരുന്നു (ഞങ്ങളല്ല.....).
വേണ്ട ഇതൊക്കെ ഈ മറുതായോട് പറഞ്ഞു മനസില്ലാക്കാന്‍ നിന്നാല്‍ Kilukkam-ത്തില്‍ Jagathy Hindi പറഞ്ഞ പോലെ ഇരിക്കും.
എന്തിരണ്ണേ എന്റെ details എല്ലാം ഈ കുന്ത്രാടത്തില്‍ വിളിച്ചു പറയുന്നത്.
എടേയ്.. ഇതു നിന്റെ details ഇവിടത്തെ central database-ല്‍ ഇടാന്‍ വേണ്ടിയാണ്.
പിന്നെ വെര്‍തെ....
തന്നെടേയ്...OK...തല്‍ക്കാലം ഇവിടെ ഒപ്പിട്ടിട്ട് പൊക്കൊ...ഇത്തവണ വെറുതെ വിട്ടേക്കണു..
എന്തിനണ്ണേ?
നിന്നെ anti-terrosrism act 1234 പ്രകാരം question ചെയ്തു എന്നു കാണിക്കാന്‍.
ഒപ്പിടാന്‍ പേന വാങ്ങി.
"മുകുന്ദേട്ടാ സുമീത്ര വിളിക്കുന്നു"വില്‍ Lalettan ചെയ്ത പോലെ കള്ളൊപ്പിടാണോ??
എന്തായാലും ഒപ്പിടാന്‍ കയ്യ് വിറക്കുന്നതായി അഭിനയിക്കേണ്ടി വരില്ല..കാരണം കയ്യ് അത്യാവശ്യം നന്നായി വെറക്കുന്നുണ്ട്.
ഹോ..ഇതിനു മുന്‍പ് ആകെ ഒപ്പിട്ടത് നാട്ടില്‍ വച്ചാ.... പള്ളിമൂല police station-ല്‍. അതു license ഇല്ലാതെ വണ്ടി ഓടിച്ച വെറും ചീള് കേസിനു....ഇതിപ്പ അങ്ങനെയാണോ?
ഹോ ഞാനൊരു സംഭവം തന്നെ........
ഇട്ടു...അല്ല ഇനിയെന്തെങ്കിലും ഉണ്ടോ സാറേ......
പോടേയ്
അല്ല അണ്ണേ...എല്ലാ ആഴ്ച്ചയിലും വന്നു ഒപ്പീടണമോ
ചീ... എണീറ്റു പോടേയ്...........
പോടാ കോപ്പേ.......(കോപ് എന്നുള്ളത് മലയാളത്തില്‍ തെറിയാണല്ലോ.......ഏത്?)

Tuesday, 14 October 2008
ഒരു ടെലിഫോണ്‍ സല്ലാപം
ബാംഗ്ലൂരിലെ ഒരു തണുത്ത പ്രഭാതം. അന്നൊരു ദീപാവലി ദിനമായിരുന്നു. ഒഴിവുദിനമായിട്ടും ഓഫീസില്‍ പോകേണ്ടി വന്ന ഞങ്ങളുടെ വിധിയെ പഴിച്ചു ഞാന്‍ എന്റെ ദൈനംദിന ജോലിയിലേക്ക് കടന്നു. ഓഫീസില്‍ ഹാജര്‍ നില വളരെ കുറവ്. അത്യാവശ്യം മെയില്‍ ചെക്കിംഗും മറ്റും കഴിഞ്ഞതിനു ശേഷം ഞാന്‍ ചായ കുടിക്കാന്‍ കൂട്ടുകാരുമൊത്ത് കഫറ്റേരിയിലേക്കു നീങ്ങി. പുറത്ത് പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം കേള്‍ക്കാം. പടക്കം പൊട്ടിക്കാന്‍ പറ്റിയില്ലെങ്കില്‍ എന്താ ഞാന്‍ എഴുതുന്ന കോഡ് എട്ടു നിലയില്‍ പോയി പൊട്ടുന്നുണ്ടല്ലോ..പിന്നെ sound-നാണെങ്കില്‍ client-ന്റെ തെറി വിളിയും. അങ്ങനെ നോക്കുവാണെങ്കില്‍ ഞങ്ങള്‍ക്കെന്നും ദീപാവലിയും വിഷുവും ആണ്. ഒരു കപ്പ് ചായയുമായി ബാംഗ്‌ളൂര്‍-ഹോസൂര്‍ ഹൈവെയിലൂടെ നാടിനുനേരെ നീങ്ങുന്ന വണ്ടികളെ നോക്കി ഒരു നെടുവീര്‍പ്പോടെ ഞാന്‍ നിന്നു. അപ്പോഴാണ് അടുത്ത പ്രോജക്‌റ്റിലെ നമ്മുടെ മലയാളി പയ്യന്‍ വന്നത്.
"അളിയാ......ചെറിയ ഒരു കോളുണ്ട്.......ഒരു ചെല്ലകിളി......നീ ഈ നമ്പര്‍ പിടി....കഴിഞ്ഞാഴ്‌ച്ച യാഹൂ ചാറ്റീല് കിട്ടിയതാ.......ആളു ഒരു പഞ്ചാരായ..നീ വേണേല്‍ വിളിച്ചു സൊള്ളിക്കോ....പേരു പ്രിയ..."
സംഗതി ഇന്നെ വരെ ചെയ്യാത്ത പണിയാ...മാത്രമല്ല തന്നത് ലവനായത് കൊണ്ട് എനിക്കത്ര ധൈര്യം പോരാ...വലിപ്പീരാണോ??? അവന്‍ valippeerologiyil ബിരുദം എടുത്തവനാ.....
"എടേയീ...തറവാട്ടില്‍ പിറന്ന നമുക്ക് പറ്റിയതാണോടേയ് ഈ പണിയൊക്കെ?"
"ഡേ...നിന്നു കഥാപ്രസംഗം നടത്താതെ വേണേല്‍ വിളിച്ചു സൊള്ളാന്‍ നോക്ക്......"
നമ്മളെ ഈ ചീള് കേസിനൊന്നും കിട്ടില്ല എന്നു പറഞ്ഞെങ്കിലും ഞാന്‍ ആ നമ്പര്‍ നോട്ട് ചെയ്തിരിന്നു.
resist ചെയ്യാന്‍ പറ്റുന്നില്ല. കൂട്ടുകാരെ എല്ലാം സൈഡ് ആക്കി ഞാന്‍ കഫറ്റേരിയയില്‍ എകനായി....
എന്തു നോക്കാന്‍, പോയാല്‍ ഒരു call കിട്ടിയാല്‍ ഒരു കോള്.............
രണ്ടും കല്‍പ്പിച്ചു ഞാന്‍ വിളിക്കാന്‍ തീരുമാനിച്ചു. സ്വന്തം identity ഒരു കാരണവശാലും റിവീല്‍ ചെയ്യരുത്...പേരു മാറ്റി പറയാം. സംഗതി ഉടായിപ്പായതു കൊണ്ടോ എന്തോ മനസ്സില്‍ ആദ്യം വന്നത് അമ്മാവന്റെ മകന്‍ Arun-ന്റെ മുഖമാണ്. (Arune .....ക്ഷമിയെടാ സത്യമായിട്ടും natural-ലായി വന്നതാണു)
നമ്പര്‍ കുത്തി. പച്ച ബട്ടന്‍ ഞെക്കി.
ഫോണില്‍ ഒരു മണിനാദം, പിന്നെ ഒരു കിളിനാദം.
ചെറിയ ഒരു ഉള്‍പുളകത.
"ഹലോ പ്രിയയല്ലേ.....How are you?"
"mm........അതേ..I am fine.. ഇതാരാ?"
'ഓ...ഇത്ര പെട്ടന്നു മറന്നോ...ഈ ശബ്ദം ഓര്‍മയില്ല..."
'നിങ്ങളിതാരാണെന്ന് പറയൂ..." (ശബ്ദം കുറച്ചു കനക്കുന്നുണ്ടോ??)
"ഞാന്‍ അരുണ്‍..."
"അരുണ്‍....." ".........അന്ന് ആ മോതിരം......."
ഒരു നിമിഷം ഒരു നിശബ്ദത...പിന്നെ ഇടി വെട്ടുന്ന പോലെയൊരു മുഴക്കം...
"who gave you this number. why the hell did you call up?"
ങേ...ആരാ..എന്താ???
ടക് ടക് ടക്.........
എന്താ ആ ശബ്ദം.....അയ്..കാല്‍മുട്ടു കൂട്ടി ഇടിക്കുന്നതോ അതോ നെഞ്ചിടിക്കുന്നതോ.....
രണ്ടും നല്ല ഹൈ പിച്ചിലായതിനാല്‍ ഏതാണെന്നങ്ങടു മനസ്സിലാവുന്നില്ല...............
അവള്‍ phone cut ചെയ്തു.
നന്നായി.... ഇല്ലേല്‍ കാണായിയിരുന്നു....(എന്തു???)
ഈ അരുണ്‍ എന്ന പേരു പറഞ്ഞതാ പ്രശ്നമായേ....എടാ ദ്രോഹി arune.....
അല്ല ന്തൂട്ടാ ഈ മോതിരം കേസ്, മോതീരവുമായി ബന്ധപ്പെട്ടു എനിക്കറിയാവുന്ന ഒരൊറ്റ കേസ് കുട്ടിക്കാലത്ത് നടന്നതാണ്.
പണ്ട് ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴാന്‍ പോയ സമയം. തൊഴുകുന്നതിനേക്കാള്‍ തൊഴുത് കഴിഞ്ഞു വഴിയോര വിപണികളില്‍ ചുറ്റി പറ്റി നടക്കാനും ഇടിവളയും, രൂദ്രാക്ഷ മാലയും ചുവന്ന oval shapil സ്വര്‍ണ നിറത്തിലുള്ള ഗുരുവായൂരപ്പന്റെ മോതിരം വാങ്ങാനുമായിരുന്നു ഞങ്ങള്‍ക്ക് കൂടുതല്‍ താത്പര്യം. അതിനു ശേഷം Indian coffee ഹൌസില്‍ നിന്നും ഒരു മസാല ദോശയും ചായയും. എന്താണെന്നറിയില്ല ഉള്ളൂ തുറന്നു ദൈവത്തെ വിളിക്കുന്നത് കൊണ്ടാണോ എന്തോ, തൊഴിതീറങ്ങിയാല്‍ എന്തെന്നില്ലാത്ത ഒരു വെശപ്പാണ്.
അങ്ങനെ ഒരിക്കല്‍ ഇടിവളയും മറ്റും നോക്കുന്നതിനിടക്കാണ് കടക്കാരന്‍ അറിയാതെ ഒരു മോതിരം Anu അടിച്ചു മാറ്റിയത്. അടിച്ചു മാറ്റി പോക്കറ്റിലിട്ട് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയതും അടുത്തു കിടന്ന കല്ലില്‍ തട്ടി കമന്നടിച്ചു വീണതും ഒരുമിച്ചായിരുന്നു. ശ്രീ ഗുരുവായൂരപ്പ സന്നീധിയില്‍ ഒരു പാവം കടക്കാരനെ വലിപ്പിക്കാന്‍ നോക്കിയതിനു ഉണ്ണി കണ്ണന്‍ തന്ന ശിക്ഷയാണെന്നു കരുതി അപ്പോള്‍ തന്നെ മോതിരം കടക്കാരന്‍ അറിയാതെ പഴയ സ്ഥാനത്ത് തിരിച്ചു വക്കുകയും ചെയ്തു.
ഈയൊരു സംഭവം അല്ലാതെ മോതിരവുമായി എനിക്കെന്ത് ബന്ധം. മാത്രമല്ല അന്ന് കൂടെ ഉണ്ടായി എന്നല്ലാതെ മോതിരം അടിച്ചു മാറ്റിയത് ഞാനല്ലല്ലൊ...
കിണി കിണീം കിണി കിണീം.......
phone വീണ്ടും അടിക്കുന്നു. unknown number. ഞാന്‍ ഫോണെടുത്തു...
"ഹലോ...."
"ഹലോ This is Priya again...." "Please dont call me again....If you again do I will report it to Police"
"ന്ത്? പെങ്ങളെ ഞാന്‍ നീങ്......."
phone കട്ടായി..
ഹോ...നല്ല തറവാട്ടില്‍ പിറന്ന കുട്ടി. എന്തു അന്തസ്സുള്ള പെരുമാറ്‍റം. വീട്ടുകാര്‍ക്ക് വിളിച്ചോന്നോരു doubt..........................
എന്തായാലും ബോധം ഒരു മിനിറ്റു നേരത്തേക്കൊന്നു മിന്നി മാഞ്ഞത് കൊണ്ട് ഒന്നും കേട്ടില്ല.
ആകെ വെയര്‍ത്തിരിക്കുന്നു......സോക്സിന്റെ അടി വരെ നനഞ്ഞു......
"ഏ Reddy ഇവരെ (facilities team) ആ AC ഒന്നു Full-ല്‍ ഇടു...വെയര്‍ത്തിട്ട് വയ്യ......"
"അല്ല sir AC maximum-ത്തിലാണല്ലോ...മാത്രമല്ല നല്ല തണുപ്പും ഉണ്ട്................."
"താന്‍ പറേണത് ചെയ്യടോ........................."
"അല്ല ഈ തണുത്തു വിറക്കുക എന്നു കേട്ടിട്ടുണ്ട്, ഈ തണുത്തു വെയര്‍ക്കുക എന്നത് ആദ്യമായി കേക്ക്വാ......"
എന്തായാലും എന്റെ ചേട്ടന്മാരെ...ഈ സംഭവത്തിനു ശേഷം ഒരു പെണ്‍കുട്ടിക്കും ഞാന്‍ phone ചെയ്തിട്ടില്ല. phone പോയിട്ട് ഒരു email പോലും അയച്ചിട്ടില്ല. സത്യം.
എന്റെ ഓര്‍മ ശരിയാണെങ്കില്‍ Aqua Fresh-ന്റെ 2.5 Lr bottle ഞാന്‍ ഒറ്റ ഇരിപ്പിനു തീര്‍ത്തു അന്നു.

Sunday, 5 October 2008
The English Premier League
ദൈവത്തിനു ഒരായിരം നന്ദി......ചെറുപ്പം മുതല്‍ക്കുള്ള ഒരഗ്രാഹമാണ് നമ്മുടെ ഇന്ത്യക്ക് പുറത്ത് പോയി ഒരു സ്റ്റാന്‍ഡേര്‍ഡ് ക്രിക്കറ്റ് tournament കളിക്കണമെന്നു. ഇന്ന് ദൈവാനുഗ്രഹത്തല്‍ അതു യാഥാര്‍ത്ഥ്യാമാവുകയാണ്. ഞാന്‍ ഇംഗ്ലണ്ടില്‍ തേമ്സ് വാലീ ലീഗ് കളിക്കാന്‍ പോകുന്നു. കടം വാങ്ങിയ പാഡും ഗ്ലോവ്സും അണിഞ്ഞ് ഗ്രൌണ്ടില്‍ തൊട്ട് വന്ദിച്ചു ഞാന്‍ കളിക്കാനിറങ്ങി.
Opener ആണ്. ക്രീസില്‍ ചെന്ന് നിന്നു ഏതു സ്റ്റമ്പിനു ഗാര്‍ഡെടുക്കണമെന്നൊരു ഡൌബ്‌ട്.
മിഡില്‍ സ്റ്റമ്പു വേണോ അതോ ലെഗ് സ്റ്റമ്പു വേണോ അതോ മിഡില്‍ ആന്‍ഡ് ലെഗ് വേണോ??
ആദ്യത്തെ കളിയല്ലേ...ഏതായാലും മീഡിലോ ലെഗ്ഗോ എടുക്കാം...രണ്ടും കെട്ട സ്ഥലത്ത് എടുക്കണ്ട........
അമ്പയറിനെ നോക്കി ലെഗ് സ്റ്റമ്പിന്റ്റെ sign കാണിച്ചു..............
"ദാറ്റ്സ് ലെഗ് സ്റ്റമ്പ്".........അമ്പയര്‍ കാറി..............
ബാറ്റ് കുത്തി നിന്നില്ല..........................
Shoom!!!!!!!!!!
ന്താപ്പിവിടെ നടന്നേ.........ന്തിനാ എല്ലാവരും തുള്ളി ചാടണെ.......................
അയ്....വിക്കറ്റ് കാണാനില്ലല്ലോ......................ദിപ്പ ഗാര്‍ഡെടുത്തപ്പ കണ്ടതാണല്ലോ..............
ഔട്ടായാ????........റെഡിയായില്ല എന്നു പറഞ്ഞാലോ.............................
ഒന്നും മനസ്സിലാവുന്നില്ല....ഞാന്‍ അമ്പയറിനെ നോക്കി..............
ആ പഹയന്‍ ഒരു വിരല്‍ ചൂണ്ടി നില്‍ക്കുന്നു. ഏതു വിരലാണോ അവന്‍ ചൂണ്ടി കാണിച്ചത്..............."ച്ചേയ്...സമയം മെനക്കെടുത്താതെ ഒന്നെറങ്ങി പോടേയ്......" എന്നാണോ അവന്റെ മുഖം പറയുന്നത്.
ച്ചേയ്...നാണക്കേടു....ഗോള്‍ഡന്‍ ഡക്...പന്തു തൊടാന്‍ പോലും പറ്റിയില്ല.......സുമുകുട്ടന്‍ US-ലാണെങ്കില്‍ atleast ക്യാച് പ്രാക്റ്റിസെങ്കിലും എതിര്‍ ടീമിന് കൊടുക്കാറുണ്ട്. അവന്റെ കളി കണ്ടു US Goverment അവനെ തൊഴച്ചീല്‍ ടീമിലെടുത്തൂന്നാ കെട്ടത്.
ശെയ്...ഇതിപ്പ എന്താ എനിക്ക് പറ്റിയത്. എന്റെ പഴയ കളിയൊക്കെ എവിടെ?
പഴയ കളിയാ.................!!!!???? അതിനു പണ്ടെപ്പഴാ ഞാന്‍ കളിച്ചിട്ടുള്ളേ..................????
പണ്ടു college canteenil ചായ കുടിക്കാന്‍ പോയ വഴിക്ക്, college certificates അടിക്കാന്‍ പോയ Sajithinu ചായ വാങ്ങി കൊടുത്ത വകയില്‍ ഒരു college team certificate തരപ്പെടുത്തിയതൊഴിച്ചാല്‍ ഞാന്‍ എന്നാ കളിച്ചിട്ടുള്ളേ.....??
പിന്നെ കളിച്ചിട്ടുണ്ടു...കാക്കനാട്ടെ തെങ്ങിന്‍ പറമ്പില്‍, മടലു ബാറ്റും റബ്ബര്‍ പന്തും കൊണ്ടു....അന്ന് നാലു പേരു തികച്ചു ടീമിലില്ല......................
ശെയ്...എന്നാലും ഞാന്‍ എന്തെല്ലാമാ കാച്ചിയത്...........ഞാന്‍ കളിച്ചു മടുത്തതാണെന്നും, ടീമിലെ മാച്ച് വിന്നര്‍ ആണെന്നുമൊക്കെ......................
അല്ല അതിലിപ്പെന്താ കൊഴപ്പം...?? കളിച്ചു മടുത്തു എന്നുള്ളത് ശരിയല്ലേ...മടുത്തത് ബാക്കിയുള്ളവര്‍ക്കാണെന്നു മാത്രം...
പിന്നെ മാച്ച് വിന്നര്‍ ആണെന്ന കാര്യം...എന്റെ ഒരൊറ്റ performance കൊണ്ട് മാത്രം എത്ര കളിയാ എതിര്‍ ടീം ജയിച്ചേക്കുന്നതു....മാച്ച് വിന്നര്‍ എന്നാല്‍ കളി ജയിപ്പിക്കുന്നവന്‍ എന്നല്ലേ ഉള്ളൂ..ഏതു ടീമിനെ എന്നില്ലല്ലോ.......
ഏതായാലും ചളിപ്പു എന്നൊരു വികാരം ലവലേശം പോലും ഇല്ലാതെ India-Pak മാച്ചില്‍ Sachin ഔട്ടായി വരുന്ന പോലെ.....തലയാട്ടി...desperation-നും പിന്നെ നവരസങ്ങളെ കൂടാതെ ജഗതി കണ്ടു പിടിച്ച പുതിയ രസവുമായി ഞാന്‍ pavilion-ക്കു നടന്നു.
"Bad luck", "unlucky" തുടങ്ങിയ comments കേള്‍ക്കുന്നു. എന്നെ പറഞ്ഞതാണോ അതോ എന്നെ ടീമിലെടുത്ത ടീമിന്റെ അവസ്ഥ പറഞ്ഞതോ എന്തോ??
pavilion എത്തിയതും മുന്നില്‍ കുടവയറന്‍ captain..എന്നെ side-ലേക്ക് മാറ്റി ഒരൊറ്റ ചോദ്യം.......
"Have you really played in India??"
ങേ...ആരാ...എന്താ...എപ്പ...എവിടെ??
*************************************
സംഗതി ഇതൊക്കെയാണെങ്കിലും ജസ്റ്റിനാണ് (ജസ്റ്റിനോ അതാരാ..pre-dregreeക്കു ഒപ്പം പഠിച്ച?? അതിനവനു കളിയറിയോ...???Ohh just-നു) എനിക്ക് best player award miss ആയത്. ഏറ്റവും നന്നായി perform ചെയ്യുന്ന കളിക്കാരെ സെലക്റ്റ് ചെയ്തു അവരില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കും. അതാണു രീതി. ആ ലിസ്റ്റില്‍ ഞാനുണ്ടെങ്കില്‍ ഒറപ്പാണു എനിക്ക് തന്നെ award കിട്ടുമെന്നു............
ങ്ങേ??? .....അപ്പ നീ ലിസ്റ്റില്‍ ഇല്ലേ???
ങ്ങേ....എന്തോ??...ആരാ എന്നെ വിളിക്കണേ അവിടെ...ദേ ഞാന്‍ വര്നു..............
**************************************
വാല്‍ക്കഷ്ണം:
Eventually I ended this season in the league with top scoring in a game against deadly pace attack I have ever faced, with handful of wickets and three stunning flying cathes……
ഹോ!!!

Saturday, 13 September 2008
ആ.......മുഖം
എഴുതാന്‍ ഏറെയുണ്ടായിട്ടല്ല...., എന്തെഴുതണമെന്ന് അറിഞ്ഞിട്ടുമല്ല.............പക്ഷേ....
തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന മെക്കാനിക്കല്‍ ലൈഫില്‍ (ങേ....അതിനു നീ കെമിക്കല്‍ അല്ലേ......?? ങേ..അപ്പാ ആരാ സിവില്...???) ഒരിത്തിരി നേരം ഒന്നുള്ളു തുറന്നു ചിരിക്കാന്‍, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കീടാന്‍, മോഹങ്ങളും മോഹഭംഗങ്ങളും സമ്മാനിച്ച ജീവിതത്തിന്റെ ഒഴുക്കിലെവിടെയോ കൈമോശം വന്ന പഴയ കഴിവുകള്‍, പൊടി തട്ടി മിനുക്കി പുതിയ ജീവീതാനുഭവങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.
വായിക്കുക മരിക്കാറാവുക....ക്ഷമിക്കുക വരിക്കാറാവുക........
പ്രത്യേക കറിയുപ്പ്...sorry അറിയിപ്പു......
ഈ സൃഷ്ടീയീലെ നര്‍മാത്തിന് standard പോരെങ്കില്‍ അതു വായിക്കുന്ന ആളുടെ standardinu ചേര്‍ന്നതാണെന്ന് കരുതി സമാധാനിക്കുക....

തുടങ്ങീട്ടാ.............
ഓം ഹരി ശ്രീ ഗണപതയെ നമഃ
പ്രിയപെട്ടവരെ,
ഐശര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ദിയുടേയും ഒരു പൊന്നോണം കൂടി വന്നെത്തി. എല്ലാവരെയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട് നിങ്ങള്‍ക്കെവര്‍ക്കും ഒരു ഓണ സമ്മാനമായി ഞാനീ ബ്ലോഗ് സമര്‍പ്പിക്കുന്നു......

Subscribe to:
Posts (Atom)