Saturday, 13 September 2008

ആ.......മുഖം

എഴുതാന്‍ ഏറെയുണ്ടായിട്ടല്ല...., എന്തെഴുതണമെന്ന് അറിഞ്ഞിട്ടുമല്ല.............പക്ഷേ....
തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുന്ന മെക്കാനിക്കല്‍ ലൈഫില്‍ (ങേ....അതിനു നീ കെമിക്കല്‍ അല്ലേ......?? ങേ..അപ്പാ ആരാ സിവില്...???) ഒരിത്തിരി നേരം ഒന്നുള്ളു തുറന്നു ചിരിക്കാന്‍, ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കീടാന്‍, മോഹങ്ങളും മോഹഭംഗങ്ങളും ‍സമ്മാനിച്ച ജീവിതത്തിന്റെ ഒഴുക്കിലെവിടെയോ കൈമോശം വന്ന പഴയ കഴിവുകള്‍, പൊടി തട്ടി മിനുക്കി പുതിയ ജീവീതാനുഭവങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഞങ്ങള്‍ അവതരിപ്പിക്കുന്നു.
വായിക്കുക മരിക്കാറാവുക....ക്ഷമിക്കുക വരിക്കാറാവുക........



പ്രത്യേക കറിയുപ്പ്...sorry അറിയിപ്പു......

ഈ സൃഷ്ടീയീലെ നര്‍മാത്തിന് standard പോരെങ്കില്‍ അതു വായിക്കുന്ന ആളുടെ standardinu ചേര്‍ന്നതാണെന്ന് കരുതി സമാധാനിക്കുക....

തുടങ്ങീട്ടാ.............

ഓം ഹരി ശ്രീ ഗണപതയെ നമഃ

പ്രിയപെട്ടവരെ,

ഐശര്യത്തിന്റെയും സന്തോഷത്തിന്റെയും സമൃദ്ദിയുടേയും ഒരു പൊന്നോണം കൂടി വന്നെത്തി. എല്ലാവരെയും ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു കൊണ്ട്‌ നിങ്ങള്‍ക്കെവര്‍ക്കും ഒരു ഓണ സമ്മാനമായി ഞാനീ ബ്ലോഗ് സമര്‍പ്പിക്കുന്നു......