Tuesday, 11 May 2010

safaron ki zindagi

സംഗീതം പഠിക്കണമെന്ന മോഹവുമായി എത്തിയത്‌ വടക്കേലെ ചന്ദ്രന്‍ മാഷിന്റെ മുന്‍പില്‍.....

ദക്ഷിണ വക്കാന്‍ തന്ന വെറ്റില എടുത്തു മുറുക്ക്വോം, ഒറ്റ രൂപാ തുട്ടു കൊണ്ട്‌ ദേശിമുക്കിലെ ഇക്കയുടെ കടയില്‍ നിന്ന് ചൌ മിട്ടായീം 20- നൂറ്റാണ്ടിലെ ലാലേട്ടന്റെ വെള്ള തൊപ്പീം ഗ്ലാസ്സും വച്ച ലേബലും വാങ്ങിച്ചതിനാല്‍ ദക്ഷിണ വച്ചില്ല...

മാഷ് ടെ കാല്‍ തൊട്ട്‌ വന്ദിച്ചു...

ഒന്നു സ്വരം പാടാന്‍ പറഞ്ഞു...

പാടി കഴിഞ്ഞ ശേഷം മാഷ് ദയനീയമായി ഒന്നു നോക്കി...

ഒന്നു കൂടി മാഷേ തൊഴുതിട്ട് പറഞ്ഞു....

മാഷേ...ഗുരുവായൂര്‍ അമ്പലത്തില്‍ പാടണംന്നാ ആഗ്രഹം....

തലയില്‍ കൈ വച്ചു മാഷ് പറഞ്ഞു "അല്ല..അമ്പലത്തില്‍ ഒരു കുളം ഉണ്ടല്ലോ..."

മാഷേ............

തളര്‍ന്നില്ല...

"ന്റെ മോന്‍ സംഗീതം അഭ്യസിക്കുന്നുണ്ട്ട്ടാ...നന്നായി പാടും..സംഗീത ചക്രവര്‍ത്തി ടാന്‍സെനെ പോലെ....."

സുഹൃത് സദസ്സിലെ വെടി പറച്ചിലില്‍ അച്ഛന്‍ പറഞ്ഞപ്പോള്‍ അഭിമാന പൂര്‍വം ശിരസ്സുയര്‍ന്നു.

"അതെന്താ മാഷേ..നിങ്ങടെ മോനും പാടി മഴ പെയ്യിക്കുമോ?"

"ഇല്ല....മഴ പെയ്യിക്കില്ല...പാടി കൊളമാക്കും...രണ്ടായാലും വെള്ളമാണല്ലോ............"

അച്ഛാ......(ബഹുത് അച്ഛാ.....)

വേനലവധിയില്‍ ഉറ്റ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ കെടത്തി പാടിക്കുന്ന tape recorder-ല്‍ നിന്ന് പാട്ട്‌ കേള്‍ക്കുന്നു...

ഏതു കഴുതയാടാ ഈ കാള രാഗം പാടുന്നേ എന്ന ചോദ്യത്തിനു അല്ലെടാ ഇതു കഴിഞ്ഞ തവണ വന്നപ്പോ നീ പാടി record ചെയ്തതാ....എന്നു കേട്ട്‌ ഇളിഭ്യാനായി നിന്നു..

അതു പിന്നെങ്ങനാ... സംഗതി നോക്കണ്ട സമയത്ത്‌ പരശു മാമേടെ മോള്‍ സംഗീതേനെ നോക്കി നടന്നു....

ഇപ്പ സംഗതീം ഇല്ല സംഗീതേം ഇല്ല....

പിന്നെ പാടിയത്‌ കലാലയ ജീവിതത്തില്‍ ബിരുദ പഠനത്തിനിടക്കാണ്‌...
പാടി മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ college union-കാര്‍ എന്റെ സ്വര സ്ഥാനത്തിനു പിടിച്ചു പറഞ്ഞു (കഴുത്തിനെന്ന് സാരം), ഇനി മേലാല്‍ stage-ല്‍ കേറി പോവരുത്...പരിപാടി ഇല്ലേല്‍ പോലും...

നവ രാത്രി സംഗീത ഉത്സവത്തിന്‌ പാട്ടു കേള്‍ക്കാന്‍ വേണു മാഷെ കൂട്ടി പോയ അഛനോട്, ഹാളിന്റെ മുന്‍പില്‍ ബസ് കാത്ത് നിന്ന മധ്യ വയസ്കനായ ഒരു മനുഷ്യനും അദ്ദേഹത്തിന്റെ ഭാര്യയെന്നു തോന്നിക്കുന്ന ഒരു സ്ത്രീയും ഓടുന്ന കണ്ടു സാന്ദര്‍ഭികമായി വേണു മാഷ് പറഞ്ഞു......

മാഷ് ടെ മോന്റെ പാട്ട് തൊടങ്ങീന്ന് തോന്നുന്നു....

(ബസ് മുന്നില്‍ കേററി നിര്‍ത്തിയത്‌ കൊണ്ടാണ് അവര്‍ ഓടിയത്‌.....)

ഏതായാലും യാത്ര തുടരുന്നു..... safaron ki zindagi jo kabhi nahi kadham ho jaathi hain.....

Saturday, 1 May 2010

ഇടവേള

മനസ്സില്‍ തോന്നിയതെന്തോ കുറിച്ചു...

എഴുതി. ബ്ലോഗ് പോസ്റ്റ് ആയി പബ്ലിഷ് ചെയ്തു....

അതു വായിച്ചിട്ട്‌ ഒരുവന്‍: കൊള്ളാമല്ലോ!! നീ പണ്ടേ എഴുതാറുണ്ടായിരുന്നോ??

ഏയ്..അങ്ങനെയൊന്നുമില്ല..എന്റെ വീട്ടുകാര്‍ നന്നായി എഴുതുമായിരിന്നു.....എന്നെ പണ്ടേ എഴുതി തള്ളിയതാ......

മറ്റൊരുവന്‍: "Keep Writing"......

ഏയ് അല്ല...സത്യമായിട്ടും കീപ് അല്ല...ഞാന്‍ തന്നെ എഴുതിയതാ..അയ്യേ ശേയ്...

പഴയ പോസ്റ്റുകള്‍ വായിച്ച ഒരു ഉറ്റ സുഹൃത്ത്‌, മഞ്ചാടി വരികയുടെ പത്രാധിപര്‍ ശ്രീ മൈ...മൈ...മൈത്രേയന്റെ നിരന്തരമായ അഭ്യര്‍ഥതന മാനിച്ചു ഒരിടവേളക്ക് ശേഷം വീണ്ടു എഴുതുന്നു.......

പെട്ടന്നു വേണമെന്നു പറഞ്ഞപ്പോള്‍ പണ്ടെപ്പഴോ കടല കൊറിച്ചു ...ശെയ്..മാറിപ്പോയി...കടലാസ്സില്‍ കുറിച്ച ചില സന്ദര്‍ഭങ്ങള്‍ post-ന്നു...

ഏതായാലും becham-മും ronaldo-യും ചെയ്ത പോലെ ഞാനും എന്റെ മുട്ടു കാല്‍ insure ചെയ്തു. ഇല്ലേല്‍ മാന്യ വായനക്കാര്‍ അതു ബുക് ചെയ്താലോ....

ഈശ്വരോ രക്ഷതു....